Thursday, March 18, 2010

ഒരു മഴക്കാലത്തിന്‍റെ ഓര്‍മ്മക്കായി..


അവള്‍ക്കെന്നും പ്രിയപ്പെട്ട മഴ.ഒരുപക്ഷെ ഇപ്പോള്‍ അത് പെയ്തത് അവളുടെ ആത്മാവിനു വേണ്ടിയായിരിക്കാം.ജീവിതത്തിന്‍റെ വേനലില്‍ നിന്ന് അനശ്വരതയുടെ തണുപ്പിലേക്ക് ഒരു കൂട്ടായി..
മഴ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..

12 comments:

Manoraj March 18, 2010 at 7:12 PM  

അർത്ഥം കണ്ട വരികൾ.. അഭിനന്ദനങ്ങൾ.. ശരിയാണ് ജീവിതത്തിന്റെ വരണ്ട , ഊഷര ഭൂവിൽ നിന്നും പുതിയ പുൽക്കൊടികൾ കിളിർക്കുന്നു.. പ്രാർത്ഥന എന്നും ഉണ്ടാകും..

krishnakumar513 March 18, 2010 at 8:16 PM  

നന്നായിട്ടുണ്ട്....

ഹംസ March 19, 2010 at 2:41 AM  

നന്നായിരിക്കുന്നു

ശ്രീ March 19, 2010 at 8:34 AM  

ഹൌ... കുളിരുന്നു മാഷേ...

മനോഹരം ഈ ചിത്രം!

Sunil March 19, 2010 at 10:12 AM  

മഴപെയ്തൊഴിഞ്ഞ നേരത്തുപോലുള്ള ഒരു "കുളിര് ഫീല്" ഉണ്ട് ചിത്രത്തിന്.

Appu Adyakshari March 19, 2010 at 2:41 PM  

ദിപിൻ, നന്നായിട്ടുണ്ട്. ഇപ്പോൾ മഴപെയ്തു തോർന്നതുപോലെ ഒരു ഫീലും ഉണ്ട്. ഒഴുകുന്നവെള്ളം കുറേക്കൂടി ഷാർപ്പായി കിട്ടിയിരുന്നെങ്കിൽ അല്പം കൂടി നന്നായേനേ എന്നു തോന്നി. ടെക്സ്റ്റ് ചിത്രത്തിന്റെ വശങ്ങളിലേക്ക് കയറീയാണ് വൈഡ് മോനിറ്ററിൽ കാണുന്നത്. ഇത് ഒഴിവാക്കാനായി ടെക്സ്റ്റ് എപ്പോഴും എഡിറ്റ് എച്.ടി.എം.എൽ മോഡിൽ തന്നെ ചേർക്കുക. അതുപോലെ ചിത്രം എപ്പോഴും സെന്റർ അലൈൻ‌മെന്റിലും വയ്ക്കുക.

Manoraj March 19, 2010 at 8:28 PM  

ദിപിൻ, അടിക്കുറുപ്പുകൾക്ക് വേണ്ടി അസൈൻ ചെയ്ത ഫോണ്ട് കളർ ഒന്ന് മാറ്റി പരീക്ഷിച്ച് നോക്കു.. അല്പം കൂടി ക്ലിയർ ആയതേതെങ്കിലും.. ഒപ്പം വലിപ്പവും അല്പം കൂടാം.. ആദ്യ കമന്റിൽ വിട്ടുപോയതാണ്

Unknown March 22, 2010 at 12:31 PM  

നൊമാദ്,
ടോംസ്,
കൃഷ്ണകുമാര്‍513,
ഹംസ,

ബ്ലോഗിലേക്ക് സ്വാഗതം. കമെന്റുകള്‍ക്കു നന്ദി.

റാംജി,
ഇത് മഴയെ ഇഷ്ടപ്പെടുന്ന എന്‍റെ സ്നേഹിതയ്ക്ക്.

മനു,

അഭിപ്രായങ്ങള്‍ക്ക് നന്ദി.ഫോണ്ടിന്റെ കളര്‍ മാറ്റിയിട്ടുണ്ട്.

ശ്രീ, സുനില്‍,
വളരെ നന്ദി.

അപ്പു,
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ടെക്സ്റ്റ്‌ അലൈന്‍ ചെയ്യാന്‍ കുറച്ചു പാടുപെട്ടു.ഇപ്പോളല്ലേ കാര്യം മനസിലായത്..രണ്ടും മാറ്റിയിട്ടുണ്ട്.പുല്ലിനെ ഫോക്കസ് ചെയ്തു കാച്ചിയതാ.വെള്ളം ശ്രദ്ധിച്ചില്ല.കുറച്ചു കൂടി നന്നാക്കമായിരുന്നല്ലേ.വളരെ നന്ദി.

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008